അവന്തിപ്പോറ സ്ഫോടനം: ശോകമൂകമായി ബോളിവുഡ്‍!!


ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ബോളിവുഡ് താരങ്ങള്‍.

ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ബോളിവുഡ് താരങ്ങള്‍. 

രണ്‍വീര്‍ സിംഗ്, അക്ഷയ് കുമാര്‍, പ്രിയങ്ക ചോപ്രാ, ആലിയ ഭട്ട്, സല്‍മാന്‍ ഖാന്‍, അനുഷ്ക ശര്‍മ്മ, അഭിഷേക് ബച്ചന്‍ തുടങ്ങി നിരവധി താരങ്ങള്‍ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. 

നിനച്ചിരിക്കാതെ സംഭവിച്ച ദുരന്തത്തിന്‍റെ ഞെട്ടലില്‍ ആണെന്നും വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങളുടെ ദു:ഖത്തില്‍ പങ്ക് ചേരുന്നുവെന്നും താരങ്ങള്‍ പറയുന്നു. 

പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചതോടൊപ്പം ജവാന്മാര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ രോക്ഷവും താരങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. 

ശ്രീനഗര്‍ ഹൈവേയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെയാണ് ഇന്നലെ വൈകിട്ട് തീവ്രവാദി ആക്രമണമുണ്ടായത്. 

2547 ജവാന്മാരുമായി പോയ വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു. 
 

Be the first to comment

Leave a Reply

Your email address will not be published.


*