ഇത് വെറുമൊരു ‘പഞ്ചാര’ കാര്യമല്ല‍!!


പലവിധമായ സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് പഞ്ചസാര.

ഞ്ചാസാര കഴിക്കുന്നത് പ്രമേഹത്തിന് കാരണമാകുമെന്നത് സത്യമാണ്. അധികം കഴിച്ചാല്‍ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.

എന്നാല്‍, പാചകത്തില്‍ മാത്രമല്ല സൗന്ദര്യത്തിലും പഞ്ചസാരയ്ക്ക് വലിയ സ്ഥാനമാണ് ഉള്ളത്. പലവിധമായ സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് പഞ്ചസാര.

മഞ്ഞുകാലമായാല്‍ കാലുകളിലെ വിണ്ടുകീറല്‍ പലരുടെയും വലിയൊരു പ്രശ്‌നമാണ്. അതിനു പരിഹാരമായി അടുക്കളയിലിരിക്കുന്ന പഞ്ചസാരയെ ഉപയോഗപ്പെടുത്താവുന്നതാണ്. 

ഒരു ടേബിള്‍സ്പൂണ്‍ പഞ്ചസാരയും കുറച്ച് ഒലീവ് എണ്ണയും വിണ്ടുകീറലുള്ള ഭാഗത്ത് നന്നായി പുരട്ടുക. പത്തുമിനിറ്റിനു ശേഷം കഴുകി കളഞ്ഞാല്‍ കാല്‍പാദം കൂടുതല്‍ മൃദുലമാകും. 

എണ്ണമയമുള്ള ചര്‍മ്മം എക്കാലവും സുന്ദരികള്‍ക്ക് ഒരു തലവേദനയാണ്. ഇതിന് പരിഹാരമായി ഒരു കപ്പ് പഞ്ചസാരയും ഒരു ടേബിള്‍സ്പൂണ്‍ ഓറഞ്ച്‌നീരും ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് എണ്ണയും ചേര്‍ത്ത മിശ്രിതം  ഉപയോഗിച്ച് മുഖത്തും കഴുത്തിലും മസാജ് ചെയ്യുന്നത് ചര്‍മത്തിലെ എണ്ണമയം കുറയ്ക്കാന്‍ സഹായിക്കും.

പഞ്ചസാര അല്‍പ്പം റോസ് വാട്ടറില്‍ ചേര്‍ത്ത് ചുണ്ടില്‍ പുരട്ടുന്നത് ചുണ്ടിലെ നിര്‍ജീവകോശങ്ങള്‍ നീക്കം ചെയ്ത് ചുണ്ടു മൃദുലമാക്കും.സ്ത്രീകള്‍ നേരിടുന്ന മറ്റൊരു സൗന്ദര്യ പ്രശ്‌നമാണ് മുഖത്തെ രോമവളര്‍ച്ച. ഇത്  തടയാനും പഞ്ചസാരയ്ക്ക് കഴിയും. 

20 ഗ്രാം പഞ്ചസാര, 10 മില്ലി നാരങ്ങനീര്, 50 മില്ലി വെള്ളം എന്നിവ നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റ് ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.ആഴ്ചയില്‍ ഒരിക്കല്‍ ഇത് ആവര്‍ത്തിക്കുന്നത് ഫലപ്രദമായ മാറ്റം ഉണ്ടാക്കും.

Be the first to comment

Leave a Reply

Your email address will not be published.


*