അഭിമന്യു ബിഗ്‌സ്ക്രീനില്‍: ‘നാന്‍ പെറ്റ മകന്‍’ ഫസ്റ്റ് ലുക്ക്‌!

NAAN Petha Makan


റെഡ്സ്റ്റാര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്ര൦ സംവിധാനം ചെയ്യുന്നത് സജി എംപാലമേലാണ്. ഇന്ദ്രന്‍സാണ് അഭിമന്യുവിന്‍റെ പിതാവ് മനോഹരനായെത്തുന്നത്.

മിനോൺ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘നാന്‍ പെറ്റ മക’ന്‍റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ ധനമന്ത്രി തോമസ് ഐസക് പുറത്തു വിട്ടു. തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിലൂടെയാണ് അദ്ദേഹം പോസ്റ്റര്‍ പ്രകാശനം ചെയ്തിരിക്കുന്നത്. 

മഹാരാജാസ് കോളേജില്‍ കുത്തേറ്റു മരിച്ച എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്‍റെ  ജീവിതം ആസ്പദമാക്കി തയാറാക്കുന്ന ചിത്രമാണ് ‘നാന്‍ പെറ്റ മകന്‍’.

റെഡ്സ്റ്റാര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്ര൦ സംവിധാനം ചെയ്യുന്നത് സജി എംപാലമേലാണ്. ഇന്ദ്രന്‍സാണ് അഭിമന്യുവിന്‍റെ പിതാവ് മനോഹരനായെത്തുന്നത്.

മതതീവ്രവാദികളാൽ മഹാരാജാസ് കോളേജിൽ രക്തസാക്ഷിത്വം വരിച്ച സഖാവ് അഭിമന്യുവിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി സജി എസ് പാലമേൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ‘നാൻ പെറ്റ മകൻ.

ആലപ്പുഴ ജില്ലയിലെ പാലമേൽ പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ചിരുന്ന സജിയുടെ ആദ്യ സിനിമ ‘ആറടി ‘ (6feet) ഏറെ നിരൂപകശ്രദ്ധ പിടിച്ചുപറ്റുകയും 2016 IFFKയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും 2017 ലെ സംസ്ഥാന സർക്കാർ പുരസ്കാരം കരസ്ഥമാക്കുകയും ചെയ്തിരുന്നു. പ്രഗത്ഭരായ നിരവധി അഭിനേതാക്കളേയും മികച്ച സാങ്കേതിക വിദഗ്ദ്ധര..

അഭിമന്യുവിന്‍റെ മൃതദേഹത്തിന് അടുത്ത് നിന്നുള്ള അമ്മ പൂവതിയുടെ നിലവിളിയുടെ ധ്വനിയാണ് ചിത്രത്തിന് ‘നാന്‍ പെറ്റ മകന്‍’ എന്ന് പേരിടാന്‍ കാരണം. 

പാട്ടും കവിതയുമായി മഹാരാജാസിൽ നിറഞ്ഞുനിന്ന് ഒടുവിൽ കൊലക്കത്തിക്ക് ഇരയായ അഭിമന്യുവിന്‍റെ ജീവിതം സിനിമയാക്കുന്നത് ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ് സുഹൃത്തുക്കളും ബന്ധുക്കളും. 

Be the first to comment

Leave a Reply

Your email address will not be published.


*