സോഷ്യല്‍ മീഡിയയില്‍ തരംഗമായി കശ്മീരിലെ “കുട്ടി റിപ്പോര്‍ട്ടര്‍”


കശ്മീരിലെ മഞ്ഞുവീഴ്ച്ച ‘റിപ്പോര്‍ട്ട്’ ചെയ്യുന്ന സ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. 

കശ്മീരിലെ മഞ്ഞുവീഴ്ച്ച ‘റിപ്പോര്‍ട്ട്’ ചെയ്യുന്ന സ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. 

ദക്ഷിണ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ നിന്നുള്ള 15 വയസ്സുകാരിയുടെ ലൈവ് റിപ്പോര്‍ട്ടി൦ഗ് വീഡിയോയാണ് ഇന്‍റര്‍നെറ്റില്‍ വൈറലായത്. 

ട്വിറ്ററില്‍ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോയ്ക്ക് വലിയ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൂടാതെ, പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ ഫഹദ് ഷായും ബര്‍ഖ ദത്തും ഐദുഹയുടെ വീഡിയോ ട്വിറ്ററില്‍ പങ്ക് വെച്ച് അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഒരു മിനിറ്റ് 15 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പ്രദേശത്തെ മഞ്ഞുവീഴ്ച്ചയെ കുറിച്ച് വളരെ ആവേശത്തോടെയാണ് ഐദുഹ ഇഖ്ബാല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൈയ്യില്‍ ഒരു മാര്‍ബിള്‍ കഷണം മൈക്കായി ഉപയോഗിച്ചാണ് ‘കുട്ടി റിപ്പോര്‍ട്ടര്‍’ ഐദുഹ കനത്ത മഞ്ഞ് വീഴ്ച്ചയെ വിവരിക്കുന്നത്. കനത്ത മഞ്ഞുവീഴ്ച്ചയെതുടര്‍ന്ന് വീടുകളുടെ അടിയിലത്തെ നില മഞ്ഞില്‍ പൊതിഞ്ഞിരിയ്ക്കുകയാണ് എന്നാണ് ഐദുഹ വിവരിക്കുന്നത്. 

എന്നാല്‍ അതോടൊപ്പം കുട്ടികള്‍ നടത്തുന്ന കുസൃതിയും അതേ ഗൗരവത്തോടെ കുട്ടി റിപ്പോര്‍ട്ടര്‍ വിവരിക്കുന്നത് ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയിരിയ്ക്കുകയാണ്. കുട്ടികള്‍ പഠിക്കാനെന്ന വ്യാജേന മഞ്ഞുമലയില്‍ “ടണല്‍” നിര്‍മ്മിച്ച്‌ അതില്‍ ഒളിച്ചിരിയ്ക്കുകയാണ്, കുട്ടികള്‍ പറയുന്നത് അവര്‍ പഠിച്ച് മടുത്തുവെന്നാണ് എന്നും റിപ്പോര്‍ട്ടര്‍ പറയുന്നു. 

അതേസമയം, ഐദുഹയുടെ റിപ്പോര്‍ട്ടി൦ഗിനെ ദേശീയ തലത്തിലെയും കശ്മീരിലെയും മാധ്യമ പ്രവര്‍ത്തകര്‍ ആവേശത്തേടെയാണ് സ്വീകരിച്ചത്. ഐദുഹയുടെ റിപ്പോര്‍ട്ടി൦ഗ് തികച്ചും പ്രൊഫഷനല്‍ ശൈലിയില്‍ തന്നെയാണ് എന്നാണ് ഏവരുടെയും അഭിപ്രായം.

Be the first to comment

Leave a Reply

Your email address will not be published.


*